ടാറ്റാ ട്രസ്റ്റ്സ് രാജ്യത്തുടനീളം 40 മുതൽ 50 വരെ പുതിയ ജനറൽ ആശുപത്രികൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി ചെയർമാൻ നോയൽ ടാറ്റ പ്രഖ്യാപിച്ചു. അസം സർക്കാരുമായി ചേർന്ന് 17 കാൻസർ ആശുപത്രികൾ സ്ഥാപിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഐ.ഐ.എം ബാംഗ്ലൂരിന്റെ വാർഷിക അലുംനി ലീഡർഷിപ്പ് കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.എൻജിഒകൾക്കും വികസന പദ്ധതികൾക്കും ധനസഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, തലമുറകളോളം സമൂഹത്തിന് സേവനം നൽകുന്ന സ്ഥാപനങ്ങൾ സൃഷ്ടിക്കാനാണ് ടാറ്റാ ട്രസ്റ്റ്സ് ലക്ഷ്യമിടുന്നതെന്ന് നോയൽ ടാറ്റ വ്യക്തമാക്കി. ആരോഗ്യമേഖലയ്ക്ക് പുറമെ, ലോകോത്തര നിലവാരമുള്ള സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.



