കുടുംബ വഴക്കിനെ തുടർന്ന് കണ്ണൂരിൽ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൽമയെ വെട്ടിയത് ഭർത്താവ് ഷാഹുലാണ്.
സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് ഇവരെ വെട്ടിയത്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഷാ ഹമീദിനും ഗുരുതരമായി പരിക്കേറ്റു. പ്രതി ലഹരിക്ക് അടിമയാണെന്നാണ് പോലീസ് കരുതുന്നത്.മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



