മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കലില്‍ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പുരയിടത്തിലെ തോട്ടുവക്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. പിന്നീട് വീട്ടുകാർ കുഞ്ഞിനെയും മുത്തശ്ശിയെയും തിരച്ചിൽ നടത്തിയപ്പോഴാണ് വീടിന് സമീപത്തെ തോട്ടുവക്കത്ത് കണ്ടെത്തിയത്.
കുഞ്ഞിനെ ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാകാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിലേക്കും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്.



