ആലുവ: എടയാറിൽ വ്യവസായമേഖലയിലെ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം. ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്.രാവിലെ എട്ടരയ്ക്കു ശേഷമാണ് സംഭവം നടന്നത്. ചെറിയൊരു പൊട്ടിത്തെറിയ്ക്ക് പിന്നാലെ വലിയ തോതിൽ തീപിടിത്തം ഉണ്ടായി. തീ അണയ്ക്കുന്നതിനായി ആറു ഫയർ എൻജിനുകൾ സ്ഥലത്തെത്തി.മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



