കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെ മുറിയുടെ ജനാലയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിൽ സ്‌കാർഫ് അബദ്ധത്തിൽ കുരുങ്ങിയതാണ് സംഭവം.
പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.



