ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. ഒരു മുൻവ്യവസ്ഥ നന്നായി അടിസ്ഥാനപ്പെടുത്തിയ പരാതിയാണ്. പരാതിയില്ലാതെ പോലീസിന് കേസെടുക്കാനാകില്ല. പരാതി നൽകാൻ തയാറായാൽ മാത്രമേ നടപടിയെടുക്കാനാകൂവെന്ന് വനിതാ കമ്മിഷൻ്റെ നിലപാടും വ്യക്തമാക്കി.പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു. കക്ഷി ചേരാൻ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന് അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നേരത്തെ ഉള്ള നിലപാട്. പരാതിക്കാർക്ക് സർക്കാർ നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. കേസ് എടുക്കാനുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാൻ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും വനിത കമ്മീഷൻ വ്യക്തമാക്കി.



