KND-LOGO (1)

ബന്ധുവീട്ടിൽ പോയി തിരികെയെത്തിയ അമ്മ കാണുന്നത് 6 ഭാഗമാക്കിയ മകളുടെ മൃതദേഹം, കൊല ചെയ്തത് 18കാരിയുടെ പിതാവ്

അയൽവാസിയായ യുവാവുമായി പതിനെട്ടുകാരിയായ മകൾക്ക് പ്രണയം. പിതാവ് മകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ചെടുത്തു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. കർഷകനായ 42കാരന്റെ വീടിന്റെ പരിസരത്താണ് മകളുടെ മൃതദേഹം ചിന്നിചിതറിയ നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ യുവാവിനൊപ്പം മകൾ ഇതിനകം രണ്ടുതവണ ഒളിച്ചോടി.

മകളുടെ ബന്ധം അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 42 കാരൻ 18 കാരിയെ ക്രൂരമായി കൊലപ്പെടുത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മകളുടെ മൃതദേഹം ആറ് കഷ്ണങ്ങളാക്കി മുറിച്ച് വീടിന് പുറത്തേക്ക് കൊണ്ടുപോയി. ഇയാളുടെ നാല് മക്കളിൽ മൂത്തയാളാണ് കൊല്ലപ്പെട്ട 18കാരിയായ ഖുഷ്ബു. അമ്മയും സഹോദരങ്ങളും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.