KND-LOGO (1)

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് കേരള സർക്കാരിന് അപേക്ഷ

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC)യ്ക്ക് കൈമാറുന്നതിനുള്ള അപേക്ഷ കേരള സർക്കാരിന് ലഭിച്ചു. ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കൺസഷൻ കരാർ പ്രകാരം കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.49 ശതമാനം ഓഹരി MSCയ്ക്ക് കൈമാറാനുള്ള നിർദേശം സർക്കാർ പരിശോധിച്ചുവരികയാണ്. ഏകദേശം 1.4 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടിനാണ് അദാനി പോർട്സും MSCയും ധാരണയിലെത്തിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.