KND-LOGO (1)

ലോകത്തെ അത്ഭുതപ്പെടുത്തി വിയറ്റ്നാമിലെ കൊവിഡ് 19 തീം പാര്‍ക്ക്

പാർക്കുകളിൽ പോയി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. പലതരത്തിലുള്ള പാർക്കുകൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ഏറെ അസാധാരണതകൾ നിറഞ്ഞ ഒരു പാർക്കിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ പാർക്ക് അങ്ങ് വിയറ്റ്നാമിലാണ്. മറ്റുള്ള പാർക്കുകളിൽ നിന്നും വ്യത്യസ്തമായി വിചിത്രമായ ഒരു തീമാണ് ഈ പാർക്കിലുള്ളത്. തീമിന്‍റെ പ്രത്യേകത കൊണ്ട് ഈ പാർക്ക് ഇപ്പോള്‍ ഓൺലൈനിൽ വൈറലായി കൊണ്ടിരിക്കുകയാണ്. തെക്കൻ വിയറ്റ്‌നാമിലെ ടുയെൻ ലാം ലേക്ക് നാഷണൽ ടൂറിസ്റ്റ് കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന കോവിഡ് -19 പാർക്കാണ് ഇപ്പോൾ അപ്രതീക്ഷിത ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ ആസ്പദമാക്കി രൂപകല്പന ചെയ്തിരിക്കുന്ന ഈ പാർക്ക് അടുത്തിടെ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് തന്‍റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതോടെയാണ് ലോക ശ്രദ്ധയിലേക്ക് എത്തിയത്. ലണ്ടനിൽ നിന്നുള്ള 29 കാരിയായ എല്ല റിബാക്ക് ആണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ കൗതുകം ജനിപ്പിച്ച ഈ വീഡിയോ പങ്കുവെച്ചത്. ‘എല്ലാവരും മറക്കാനാഗ്രഹിക്കുന്ന കോവിഡ് 19 മഹാമാരിയെ ഓർമിപ്പിച്ച് കൊണ്ട് ഇവിടെ ഇതാ ഇങ്ങനെ ഒരു പാർക്ക് ഉണ്ട്’ എന്ന കുറിപ്പോടെ ആയിരുന്നു ഈ പാർക്കിന്‍റെ ചിത്രങ്ങളും വീഡിയോകളും എല്ല സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.