KND-LOGO (1)

ഡൽഹിയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് മരണം

ഡൽഹിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ കുടുങ്ങി രണ്ടു പേർ മരിച്ചു. ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരാണ് മരിച്ചത്. ഫരീദാബാദിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മഹീന്ദ്ര 700 എസ്‌യുവിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൾഡ് ഫരീദാബാദിലെ റെയിൽവേ അടിപ്പാതയിൽ എത്തിയപ്പോൾ കാർ വെള്ളത്തിൽ കുടുങ്ങി.

ഗുരുഗ്രാമിലെ സെക്ടർ 31 എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ്മ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ് മരണപ്പെട്ടത്. വാഹനം വെള്ളെക്കെട്ടിൽ കുടുങ്ങിയെന്ന വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം വാഹനത്തിനകത്തും മറ്റൊരാളെ നീണ്ട തെരച്ചിലിന് ശേഷവുമായിരുന്നു കണ്ടെത്തിയിരുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.