KND-LOGO (1)

‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി, സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമം’; പി.വി അൻവറിനെതിരെ കേസ്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്.കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി.

‘പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നു കയറി ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു’–എഫ്ഐആറിൽ പറയുന്നു.

ഇതിലൂടെ പൊതുജനങ്ങള്‍ക്കിടയിൽ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയും മനപൂര്‍വം പ്രകോപനപരമായി കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ദൃശ്യ മാധ്യമങ്ങളിലൂടെ ചോര്‍ത്തിയ ഫോണ്‍ കോളുകള്‍ പുറത്തവിടുകയായിരുന്നുവെന്നുമാണ് പരാതി. സൈബര്‍ കുറ്റകൃത്യത്തിന്‍റെ പരിധിയിലാണ് കേസ് വരുന്നത്. അൻവറും സിപിഎമ്മും തമ്മിലുള്ള പോരിൽ നിര്‍ണായകമാകുകയാണ് ഫോണ്‍ ചോര്‍ത്തൽ കേസ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.