KND-LOGO (1)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000 കടക്കുമോ എന്ന ആശങ്കയിലാണ് സ്വർണാഭരണ ഉപഭോക്താക്കൾ.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്.  വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960  രൂപ 

­

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.