KND-LOGO (1)

Latest News & Article

Day: October 5, 2024

Kerala

സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ മുറിയിലെത്തിയ ബന്ധുക്കളുടെ പരാതി

പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാതായെന്ന് പരാതി. സിദ്ധാർത്ഥിൻ്റെ ബന്ധുക്കൾ സിദ്ധാർത്ഥിൻ്റെ സാധനങ്ങൾ എടുക്കാൻ ഹോസ്റ്റൽ മുറിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കണ്ണടകളും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായത്.

Kerala

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു, വിമാനത്താവളങ്ങളിൽ വൻ തിരക്ക്

കൊച്ചി: ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ

India

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഈ മാസം 23ന് ഹാജരാകണമെന്നാണ് സമന്‍സ്. ലണ്ടനിൽ രാഹുലിൻ്റെ പരാമർശത്തിനെതിരെ സവർക്കറുടെ ചെറുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്.

Kerala

വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസിനെ പിന്തുടർന്ന് പിടിച്ചു, 1000രൂപ ആവശ്യപ്പെട്ട് തർക്കം; സംഭവം കരുവന്നൂരിൽ

വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസിനെ പിന്തുടർന്ന് പിടികൂടി. തൃശ്ശൂർ കരുവന്നൂരിലെ രാജ കമ്പനി സ്റ്റോപ്പിലാണ് സംഭവം. എം.എസ് മേനോൻ എന്ന സ്വകാര്യ ബസാണ് വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിന് നേരെ ചെളി തെറിപ്പിച്ചത്. പിന്നാലെ

Entertainment

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. ബലാത്സംഗ

Kerala

‘കള്ളകേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചു’; സത്യം ജയിച്ചെന്ന് കെ സുരേന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.

Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000 കടക്കുമോ എന്ന ആശങ്കയിലാണ് സ്വർണാഭരണ ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്ന്

Kerala

അർജുന്റെ കുടുംബം നൽകിയ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു

Kerala

സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; അനുനയിപ്പിച്ച് പുറത്തേക്ക് എത്തിക്കാൻ ശ്രമം

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ