സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും നാളെയും മറ്റന്നാളും മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴ എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിലുള്ള മഴയാണ്.
നാളെ രാത്രി 11.30 വരെ കേരള തീരത്ത് (തിരുവനന്തപുരം) 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഫോർ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് റിസർച്ച് അറിയിച്ചു. തമിഴ്‌നാട് തീരത്തും (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി) ലക്ഷദ്വീപിലും നാളെ രാത്രി 11:30 വരെ ഉയർന്ന തിരമാലകളും കടൽ പ്രക്ഷുബ്‌ദമായേക്കാം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.



