KND-LOGO (1)

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരൻ്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ 13 മുതൽ 9 വരെയുള്ള പാതയുടെ വിശദമായ ഭൂപടം ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്. പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ്

04.09.2024,05.09.2024

ലക്ഷണങ്ങൾ തുടങ്ങി


06.09.2024

സ്വന്തം കാറിൽ 

ഫാസിൽ ക്ലിനിക് (11:30 AM to 12:00 PM)

സ്വന്തം കാറിൽ 


ബാബു പാരമ്പര്യ വൈദ്യശാല, കരുളായി (07:30 PM to 07.45 PM)

JMC CLINIC (08:18 PM to 10.30 PM)

07.09.2024

ഓട്ടോയിൽ 

നിലമ്പൂർ പൊലീസ് ‌സ്റ്റേഷൻ (09.20 AM to 09.30 AM)

സ്വന്തം കാറിൽ ആശുപത്രിയിലേക്ക്

NIMS എമർജൻസി വിഭാഗം (07:45 PM to 08.24 PM)

NIMS ICU (07/09/2024(08.25 PM) 08/09/2024(01.00 PM)


08.09.2024

ആംബുലൻസ്

MES ഹോസ്‌പിറ്റൽ (01.25 PM)

1 MES എമർജൻസി വിഭാഗം (02.06 PM-03.55 PM)

MRI മുറി (03.59 PM-05.25 PM)

എമർജൻസി വിഭാഗം (05.35 PM-06.00 PM)

MICU UNIT -1 (06.10 PM-12.50 AM)

09.09.2024

MICU UNIT-2 (01.00 AM to 08.46 AM)


കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍

0483 2732010 0483 2732060

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.