കഴക്കൂട്ടത്ത് കാണാതായ പതിമൂന്നുകാരിയെ പൊലീസ് കേരളത്തിലെത്തിച്ചു. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ അസം സ്വദേശിയായ പെൺകുട്ടിയെ കേരളാ പൊലീസിന് സിഡബ്ല്യുസി കൈമാറി.
രണ്ട് പോലീസുകാരുൾപ്പെടെ നാലംഗ ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ ഏറ്റെടുക്കാൻ സിഡബ്ള്യൂസി കേന്ദ്രത്തിലെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയുമായി സംഘം കേരളത്തിൽ എത്തും. തുടർന്ന് കുട്ടിയെ ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി. പ്രവേശന നടപടികളെല്ലാം ഇതിനകം പൂർത്തിയായി. കുട്ടിയുടെ രേഖകൾ അടക്കമുള്ള മറ്റ് നടപടി ക്രമങ്ങൾ ഇന്നലെ തന്നെ പൊലീസ് പൂർത്തിയാക്കിയിരുന്നു.



