ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താതെ വിട്ട കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലിൽ 2 യുവാക്കൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണ് മരിച്ചത്. ശിവശങ്കർ, ശിവരാജ് എന്നീ രണ്ട് സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിൽ എത്തിയ ഇവർ വെള്ളിയാഴ്ച ചിന്നപ്പള്ളത്തെ റിസോർട്ടിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ചയാണു യുവാക്കൾ റിസോർട്ടിൽ എത്തിയത്. ലിവിങ് റൂമിൽ ബാർബിക്യൂ ചിക്കൻ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണു സംഘം ഉറങ്ങാൻ പോയത്.വെള്ളിയാഴ്ചയാണ് യുവാക്കൾ റിസോർട്ടിൽ എത്തിയത്. മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അടുപ്പ് കെടുത്താതിരുന്നതിനാൽ രൂപപ്പെട്ട വിഷാംശമുള്ള വാതകങ്ങൾ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു



