ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സിഗ്ഗി പുതിയ ഭക്ഷണവിതരണ ആപ്ലിക്കേഷന്‍ ആയ സ്നാക്ക് പുറത്തിറക്കി. 10 മുതല്‍ 15 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുക ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് തയ്യാറാക്കി ലഭിക്കുന്ന ലഘുഭക്ഷണം, ഫാസ്റ്റ് ഫുഡ്, പാനീയങ്ങള്‍ എന്നിവയാണ് സ്നാക്ക് വഴി പധാനമായും ഉപഭോക്താക്കള്‍ക്ക് എത്തിക്കുക. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആയ സെപ്റ്റോ, സൊമാറ്റോയുടെ ബ്ലിങ്കിറ്റ് എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് സ്വിഗി സ്നാക്ക് അവതരിപ്പിച്ചിരിക്കുന്നത്



