KND-LOGO (1)

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി ജി.ആര്‍ അനില്‍

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.

ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യവകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ തുടങ്ങിയവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം മന്ത്രി ചർച്ച ചെയ്യുകയും സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്തു. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് വിലക്കയറ്റം വ്യക്തമായി കാണുന്നുണ്ട്. ഇത് തീർച്ചയായും കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, ഓഗസ്റ്റ് ആദ്യവാരത്തിലെ വിലനിലവാരം പരിശോധിച്ചാൽ അരി, വെളിച്ചെണ്ണ, ചെറുപയർ, കടല, തുവര, മുളക് എന്നിവയുടെ വില ജൂലൈ 31ന് അവസാനിച്ച വാരത്തെ അപേക്ഷിച്ച് കുറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, കോഴി ഉൽപന്നങ്ങൾ എന്നിവയുടെ വിലയും ഓഗസ്റ്റിൽ കുറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.