മത്സരപ്പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ്മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ദരിദ്ര, മധ്യവർഗ കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.രാജ്യത്തിന്റെ ഡിജിറ്റൽ പൊതുഇൻഫ്രാസ്ട്രക്ചറും മികച്ച അധ്യാപകരുടെ സേവനവും പ്രയോജനപ്പെടുത്തി സൗജന്യ കോച്ചിംഗ് ശൃംഖല ഒരുക്കും. കോച്ചിംഗ് സെന്ററുകൾക്കായി കുടുംബങ്ങൾ ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുട്ടികൾക്ക് കോച്ചിംഗ് നൽകാൻ കഴിയാത്തതിന്റെ പേരിൽ ഒരു കുടുംബവും വിഷമിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് പദ്ധതിയെ അവതരിപ്പിച്ചത്.



