കർശന നിയന്ത്രണങ്ങൾക്കിടയിൽ സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളോഗറുടെ വിഡിയോ ചിത്രീകരണം.അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടറിയേന്റിലെ വീഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്. ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടത്.
നിശ്ചിത ഫീസ് ഈടാക്കി നേരത്തെ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു. പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടേറിയേറ്റിലെ വിഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്.



