KND-LOGO (1)

ലൈംഗികാരോപണം; നടിക്കെതിരെ പരാതി നൽകി സിദ്ദിഖ്

ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നത്.രേവതി സമ്പത്ത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നു. ഒരു ഘട്ടത്തിൽ പോക്സോ കേസിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ വഴി മറ്റൊരു ആരോപണമുന്നയിച്ചു. രേവതിയുടെ സോഷ്യൽ മീഡിയയിൽ നിന്നുള്ള വിവരം അനുസരിച്ചാണെങ്കിൽ അവരുടെ ചൈനയിലെ പഠനം പകുതി വഴി ഉപേക്ഷിച്ചെത്തിയ കുട്ടിക്ക് തന്നെ കാണുമ്പോൾ പ്രായ പൂർത്തിയായിട്ടുണ്ട്.

മാത്രമല്ല ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്ന ചിത്രമെട്ടുത്തുവെന്ന ആരോപണം ഒരു ഫാഷൻ ഷോ കോർഡിനേറ്റർ വഴി കേട്ടിട്ടുണ്ടെന്നും സിദ്ദീഖ് പരാതിയിൽ പറയുന്നു.2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി ആരോപിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.