KND-LOGO (1)

സംരംഭകർക്ക് ആദ്യ ‘Women Startup Cell’

കേരളത്തിലെ 8,000ത്തിലധികം സ്റ്റാർട്ടപ്പുകളിൽ വനിതാ സ്റ്റാർട്ടപ്പുകളുടെ എണ്ണം കുറവായ സാഹചര്യത്തിൽ വനിതാ സംരംഭകരെ സാങ്കേതിക സംരംഭകത്വത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംസ്ഥാനത്ത് ആദ്യമായി ‘വുമൺ സ്റ്റാർട്ടപ്പ് സെൽ’ ആരംഭിക്കുന്നു. മാർഗനിർദേശം, സാമ്പത്തിക സഹായം, ബ്രാൻഡിംഗ്, നിക്ഷേപക ബന്ധം, വിപണനം തുടങ്ങിയ മേഖലകളിൽ സമഗ്ര പിന്തുണ നൽകുകയാണ് സെല്ലിന്റെ ലക്ഷ്യം. സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് നടക്കുന്ന ‘സാമൂഹിക സംരംഭകത്വ കോൺക്ലേവിൽ’ വനിതാ സ്റ്റാർട്ടപ്പ് സെല്ലിന്റെ ഉദ്ഘാടനം നടക്കും. സാമൂഹിക സംരംഭകത്വ പരിപാടി, പേറ്റന്റ് ഫെലിസിറ്റേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനവും പരിഷ്കരിച്ച വനിതാ സ്റ്റാർട്ടപ്പ് ഹാൻഡ്ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നൂതന ആശയങ്ങളിലൂടെ പരിഹാരം കാണുന്ന സംരംഭങ്ങൾക്ക് ഫണ്ടിംഗ്, മെന്റർഷിപ്പ്, വിപണി പ്രവേശനം, ബ്രാൻഡിംഗ് തുടങ്ങിയ പിന്തുണ നൽകുന്നതിനായി കെഎസ്‌യുഎം ആരംഭിക്കുന്ന സോഷ്യൽ എൻട്രപ്രണർഷിപ്പ് പ്രോഗ്രാമിനും കോൺക്ലേവിൽ തുടക്കമാകും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.