KND-LOGO (1)

ന​ഗ്നചിത്രങ്ങൾ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, പ്രതികരിക്കേണ്ടതുമില്ല: രേവതി

സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ ന​ഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ ന​ഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം താരം നിഷേധിച്ചു. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി യുവാവ് രംഗത്ത് എത്തിയത്. അവസരം തേടി എത്തിയ തന്നോട് ബെംഗളൂരു താജ് ഹോട്ടലിൽ എത്താൻ രഞ്ജിത്ത് ആവശ്യപ്പെട്ടുവെന്നും മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചു എന്നുമായിരുന്നു യുവാവ് നേരത്തെ പറഞ്ഞിരുന്നത്. ഒപ്പം തന്റെ ന​ഗ്ന ഫോട്ടോ എടുക്കുകയും ഇതാർക്കാണ് അയക്കുന്നതെന്ന് ചോദിച്ചപ്പോൾ നടി രേവതിയക്ക് ആണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ രേവതിയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയും ചെയ്തിരുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും താൻ എങ്ങും ഒളിച്ചോടിയിട്ടിലായെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് … അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം ഇതെന്നും മോഹൻലാൽ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.