കാട്ടാക്കടയിൽ രണ്ടര വയസുള്ള കുഞ്ഞ് പൊക്കം കുറഞ്ഞ ആൾ മറയുള്ള കിണറ്റിൽ വീണു കാട്ടാക്കട നക്രാഞ്ചിറ അ അരുവി മുഖം അശ്വതിയുടെ രണ്ടര വയസ്സുള്ള കുഞ്ഞ് വൈഗ യാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിയോടെ കിണറ്റിൽ വീണത്. കിണറിന്റെ സുരക്ഷാ ആൾ മതിൽ പൊക്കം കുറവായിരുന്നു. ഇവിടെനിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി അപ്രതീക്ഷിതമായി കിണറ്റിലേക്ക് വീഴുകയായിരുന്നു. അശ്വതി ഉൾപ്പെടെയുള്ളവർ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി കാട്ടാക്കട അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും ഇതിനിടെ നാട്ടുകാരിൽ ചിലർ കിണറ്റിൽ ഇറങ്ങി മോട്ടോറിന്റെ കയറിൽ പിടിച്ചു കിടന്ന കുട്ടിയെ പുറത്തേക്ക് എത്തിച്ചു തുടർന്ന് എത്തിയ അഗ്നി രക്ഷാ നിലയത്തിലെ ആംബുലൻസിൽ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു കുട്ടിക്ക് നിസ്സാര പരുക്കുകളെ ഉള്ളൂ .നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്



