KND-LOGO (1)

രണ്ട് ജില്ലകളുടേയും കലക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റ് മഴയാണ്

കനത്ത മഴയും ശക്തമായ മഴ മുന്നറിയിപ്പും ഉണ്ടായ സാഹചര്യത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ ജില്ലാ കലക്ടർമാരുടെ ഫെയ്‌സ്ബുക്ക് പേജുകളിൽ കമന്റുകളുടെ പ്രവാഹമാണ്. അവധി പ്രഖ്യാപനം വൈകിയെന്ന വിമർശനമാണ് കൂടുതലും ഉയരുന്നത്. രാവിലെ ട്യൂഷൻ ക്ലാസുകളിലേക്കും സ്കൂളുകളിലേക്കുമായി കുട്ടികൾ പുറപ്പെട്ട ശേഷമാണ് അവധി പ്രഖ്യാപനം വന്നതെന്നും, ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തിയ ശേഷമാണ് വിവരം അറിഞ്ഞതെന്നും മാതാപിതാക്കൾ പ്രതികരിച്ചു. അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പുകളും ഔദ്യോഗിക വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചിലർ പിന്തുണയുമായി രംഗത്തെത്തി. മഴയും അവധിയും ചുറ്റിപ്പറ്റിയുള്ള രസകരമായ കമന്റുകളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.