മോഹൻലാൽ നായകനായ പ്രിയദർശന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കായ ‘ഹായ്വാൻ’ ടീസർ എത്തി. സെയ്ഫ് അലി ഖാൻ മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സമുദ്രക്കനി ചെയ്ത വില്ലൻ വേഷത്തിൽ അക്ഷയ് കുമാറാണ് എത്തുന്നത്. ബൊമ്മൻ ഇറാനി, ശ്രീയ പിൽഗോങ്കർ, സയ്യാമി ഖേർ, രാജ്പാൽ യാദവ്, ഷരീബ് ഹാഷ്മി, രാജേഷ് ശർമ, മനോജ് ജോഷി എന്നിവരും ചിത്രത്തിലുണ്ട്. മലയാളം പതിപ്പിന്റെ അതേ പകർപ്പായിരിക്കില്ല ഹിന്ദി ചിത്രം; കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങളുണ്ടാകും. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മറ്റ് ലൊക്കേഷനുകൾ ഊട്ടിയും മുംബൈയുമാണ്. പ്രീതമാണ് സംഗീതം ഒരുക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്റെ നിർമാണത്തിലുള്ള ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും. 17 വർഷങ്ങൾക്ക് ശേഷമാണ് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ‘തഷാൻ’ ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.



