ന്യൂഡൽഹി : ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രദിവസമാണ് തിങ്കളാഴ്ച. അന്നാണ് പുതിയ വഖഫ് ബില്‍ പാസാക്കാനായി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കുക. ഈ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് ശ്രമം നടന്നത്.ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും വിജയങ്ങള്‍ മോദി സര്‍ക്കാരിനെ ഏറെ കരുത്തുറ്റതാക്കിയിട്ടുണ്ട്. ബില്‍ അവതരിപ്പിച്ചാല്‍ അത് പാസാക്കിയെടുക്കാന്‍ ഇപ്പോഴത്തെ മോദി സര്‍ക്കാർ.വഫഖ് ബില്‍ ഉള്‍പ്പെടെ 15 ബില്ലുകള്‍ പാസാക്കാനായി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കും. ഇപ്പോള്‍ സംയുക്ത പാര്‍ലമെന്റ് സമിതിയ്ക്ക് മുമ്പാകെയാണ് വഖഫ് ബില്‍ ഉള്ളത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമത്തെ പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024 ലക്ഷ്യമിടുന്നു. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്ന ബില്‍ ആയതിനാല്‍ വഖഫ് (ഭേദഗതി) ബില്ലിന്മേല് ചൂടുള്ള ചര്‍ച്ചകള്‍ നടക്കും. സംയുക്ത പാര്‍ലമെന്റ് സമിതിയുടെ കാലാവധി നീട്ടണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുക



