വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയും പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരേയും സന്ദര്‍ശിച്ചപ്പോള്‍ തന്റെ ഹൃദയം വിങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. യോഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കുട്ടികള്‍ക്കായുള്ള പാക്കേജ്, മനോനില വീണ്ടെടുക്കാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ 10 കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിലെല്ലാം സമഗ്രമായ ഇടപെടല്‍ വേണം. പുനരധിവാസത്തിന് പ്രാധാന്യം നല്‍കണം.ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ സമയവും ദുരന്തമേഖലയിൽ മോദി ചിലവഴിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു



