കൊച്ചി. പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ പത്മഭൂഷണ്‍ പുരസ്കാരം നല്കി രാജ്യം ആദരിക്കുമ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകാരമായി മാറുന്നു. എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയായ ജോസ് ചാക്കോ പെരിയപ്പുറം എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയാണ്. 2011-ല്‍ പത്മശ്രീ പുരസ്കാരം നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.തനിക്ക് ലഭിച്ച പത്മഭൂഷന്‍ അവാര്‍ഡ് കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തിനുള്ള വലിയൊരു അംഗീകാരമാണെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിക്കുന്നത്. 35 വര്‍ഷത്തോളം കേരളത്തിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അസുലഭ ഭാഗ്യമാണ്. വൈദ്യശാസ്ത്ര രംഗത്ത് തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ലഭിച്ച അംഗീകാരമായാണ് ഈ ബഹുമതിയെ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.



