KND-LOGO (1)

പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി സത്യ നദെല്ല,AI യിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്. എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തിൽ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും കമ്പനി സിഇഒ സത്യ നദെല്ല പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ശേഷം ലിങ്ക്ഡിനിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു സത്യ നദെല്ല ഇക്കാര്യം വ്യക്തമാക്കിയത്.മൈക്രോസോഫ്റ്റ് എഐ ടൂർ ന്യൂഡൽഹി ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സത്യ നദെല്ല. എഐ സാങ്കേതിക വിദ്യയിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്ന പ്രോത്സാഹനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആ മാറ്റത്തിന്റെ ഗുണഫലം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യയിൽ നടത്തുന്ന വിപുലീകരണ പ്രവർത്തനത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതും ആവേശകരമാണെന്നും സത്യ നദെല്ല കുറിച്ചു.എക്‌സിലും ത്രെഡ്‌സിലും അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റ് പങ്കുവെയ്‌ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ഉൾപ്പെടുത്തിയിരുന്നു. സത്യ നദെല്ലയുടെ പോസ്റ്റ് പ്രധാനമന്ത്രിയും പിന്നീട് പങ്കുവെച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണവും നിക്ഷേപ പദ്ധതികളും അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആയിരുന്നു പോസ്റ്റ് പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. കൂടിക്കാഴ്ചയിൽ ടെക്‌നോളജി, ഇന്നൊവേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.