നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സിപിഎം നേതാവ് പി പി ദിവ്യ യ്ക്ക് ജാമ്യം കിട്ടുന്നതിനുവേണ്ടിയാണ് കളക്ടറെ കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.ആദ്യം നവന്യു വകുപ്പിന് നൽകിയ മൊഴി മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മാറ്റി പറഞ്ഞു.കളക്ടറെ ഭീക്ഷണിപ്പെടുത്തിയാണ് മൊഴി മാറ്റി പറയിപ്പിച്ചത്.നവീൻബാബുവിന്റെ വീട്ടിൽ പോയി പാർട്ടി ഒപ്പം ഉണ്ടെന്നു ഗോവിന്ദൻ പറയുകയും. അതേസമയം പാർട്ട് ഗ്രാമത്തിൽ പി പി ദിവ്യയെ ഒളിപ്പിക്കുകയും ചെയ്തു.



