പെപ്സി, കൊക്കക്കോള, ടാറ്റ, ഡാബര്‍ എന്നീ വന്‍കിട കമ്പനികള്‍ പാനീയ വിപണിയില്‍ അരങ്ങു വാഴുമ്പോള്‍ മാറിനില്‍ക്കാന്‍ റിലയന്‍സിന് എങ്ങനെ സാധിക്കും. വരാനിരിക്കുന്ന വേനല്‍ക്കാലത്ത് എന്തായാലും പാനീയ വിപണിയിലെ മത്സരം ചൂടേറും. കാരണം റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയവുമായി വിപണിയിലെത്തിയിരിക്കുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്. വെറും 10 രൂപയ്ക്കാണ് ഈ പാനീയം റിലയന്‍സ് വിപണിയില്‍ അവതരിപ്പിക്കുന്നത്.രാജ്യത്തമ്പാടും റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജി ലഭ്യമാക്കാന്‍ ആണ് റിലയന്‍സിന്‍റെ പദ്ധതി. 10 രൂപയുടെ പാക്കിന് പുറമേ 750 മില്ലിയുടെ വലിയ ബോട്ടിലും കമ്പനി പുറത്തിറക്കും. മാമ്പഴം, ആപ്പിള്‍, മിക്സഡ് ഫ്രൂട്ട്, കരിക്ക്, എന്നീ വിഭാഗങ്ങളിലാണ് റാസ്കിക്ക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ ആള്‍ക്കഹോള്‍ ഇതര പാനീയ വിപണിയുടെ വാര്‍ഷിക വളര്‍ച്ച 8.7 ശതമാനമാണ്. 20030 ഓടെ വിപണിയുടെ മൊത്തം മൂല്യം 1.47 ലക്ഷം കോടി രൂപയായി ഉയരും എന്നാണ് വിലയിരുത്ത



