പാലക്കാട്∙ സിപിഎം ജില്ലാ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മങ്കര റെയിൽവേ സ്റ്റേഷനിലെ സീനിയർ സിപിഒ അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രാഥമി അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ.ഹംസയെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചു. പൊലിസുകാരനെതിരെ ദുർബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.സിപിഎം ലോക്കൽ കമ്മിറ്റിയിലെ പ്രതിഷേധത്തെ തുടർന്നാണ് സസ്‌പെൻഷൻ.



