‘നിന്നെ കണ്ടാൽ ഹീറോയെന്ന് തോന്നില്ല, സന്തോഷവുമില്ല’; സൽമാന്റെ മോശം കാലത്ത് ഗോവിന്ദ നൽകിയ ഉപദേശം. പാർട്നർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും, അന്ന് ശരീരഭാരം കുറച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ താൻ അദ്ദേഹത്തെ ഉപദേശിച്ചെന്നും ഗോവിന്ദ പറഞ്ഞു. ദിവസവും രണ്ടുമൂന്ന് മണിക്കൂർ വ്യായാമം ചെയ്യണമെന്ന നിർദേശവും സൽമാൻ പാലിച്ചെന്നും പിന്നീട് സിനിമാരംഗത്ത് ആധിപത്യം തുടരാൻ അത് സഹായിച്ചെന്നും ഗോവിന്ദ കൂട്ടിച്ചേർത്തു.



