KND-LOGO (1)

ആയിരക്കണക്കിന് ഫ്ലമിംഗോകൾ നവീമുംബൈയുടെ ചതുപ്പില്‍ തങ്ങളുടെ നീണ്ട കാലുകളില്‍ ഉയർന്ന് നില്‍ക്കുന്ന കാഴ്ചകാണാന്‍ ദൂരെ ദേശത്ത് നിന്ന് പോലും ആളുകളെത്തുന്നു

നവീമുംബൈയിലെ ചതുപ്പുനിലങ്ങൾ ഇപ്പോൾ പിങ്ക് നിറത്തിലായിക്കഴിഞ്ഞു. അങ്ങ് സൈബീരിയയില്‍ നിന്നും ദേശാന്തരം ചെയ്തെത്തിയ ഫ്ലമിംഗോ പക്ഷികളുടെ വരവാണ് ഈ പിങ്ക് നിറത്തിന് കാരണം. ആയിരക്കണക്കിന് ഫ്ലമിംഗോകൾ നവീമുംബൈയുടെ ചതുപ്പില്‍ തങ്ങളുടെ നീണ്ട കാലുകളില്‍ ഉയർന്ന് നില്‍ക്കുന്ന കാഴ്ചകാണാന്‍ ദൂരെ ദേശത്ത് നിന്ന് പോലും ആളുകളെത്തുന്നു. വലുതും ചെറുതുമായ ഫ്ലമിംഗോകളുടെ ചിറകടികൾ നവീമുംബൈയില്‍ നിന്നും സമൂഹ മാധ്യമങ്ങളിലേക്കും ചേക്കേറിക്കഴിഞ്ഞു.ഇന്ത്യയിലെ ദേശാടനപക്ഷികുടെ പ്രധാന പാരിസ്ഥിതിക ഹോട്ട്സ്പോട്ടായ താനെ ക്രീക്ക് ഫ്ലമിംഗോ സാങ്ച്വറി ഈ വാർഷിക കുടിയേറ്റത്തിന് കളമൊരുക്കുന്നു. സൈബീരിയയില്‍ നിന്നും നവീമുംബൈയിലെ ചതുപ്പിലേക്ക് നല്ല കാലാവസ്ഥയും ഭക്ഷണവും തേടി അവ വര്‍ഷാവര്‍ഷം പറന്നിറങ്ങുന്നു. ഫെബ്രുവരി തുടക്കം തന്നെ നവീമുംബൈയിലേക്ക് എത്തിത്തുടങ്ങിയ ഫ്ലമിംഗോകൾ ഇന്ന് പിങ്ക് പിരിച്ച പരവതാനിപോലെ നവീമുംബൈയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്നു. ആയിരക്കണക്കിന് പക്ഷികൾ സ്വൈര്യവിഹാരം നടത്തുന്നത് കാണാനായി നൂറുകണക്കിന് പക്ഷി സ്നേഹികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.