KND-LOGO (1)

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര സഹായം ലഭിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല, മന്ത്രി ഒ ആർ കേളു

മുണ്ടക്കൈ-ചൂരൽമലയിലെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തിൻ്റെ സഹായത്തിനായി കേരളം മാസങ്ങളായി കാത്തിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായ പ്രഖ്യാപനത്തിലും കേരളത്തെ തഴഞ്ഞു. മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായധനമായി 675 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ അവഗണിക്കുകയാണുണ്ടായത്.

വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തി ബോധ്യപ്പെടുകയും സംസ്ഥാന സർക്കാർ കൃത്യമായ മെമ്മോറാണ്ടം നൽകിയിട്ടും കേന്ദ്രസഹായം എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന കാര്യം അറിയില്ലെന്ന് വയനാട്ടിൽ നിന്നുള്ള മന്ത്രി കൂടിയായ ഒ ആർ കേളു പറഞ്ഞു.രാഷ്ട്രീയ വിവേചനമെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കേന്ദ്ര സഹായത്തിനായി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.