KND-LOGO (1)

‘റിപ്പോര്‍ട്ട് വരട്ടെ, മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നു’ ; വി എസ് സുനില്‍കുമാര്‍

പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്ന് വി എസ് സുനില്‍കുമാര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസമുണ്ടെന്നും ഹർജി ഗൗരവമായി കാണുമെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സുനിൽകുമാർ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി എന്ന് വെളിപ്പെടുത്തിയത്. സമയം അനുവദിച്ചതും നീണ്ടു പോയതു സംബന്ധിച്ചും പ്രശ്‌നമില്ല. ഒരാഴ്ചക്കുള്ളില്‍ അത് സമര്‍പ്പിക്കണം ഗൗരവമായി എടുത്തു മുഖ്യമന്ത്രി പറയുമ്പോള്‍ അതിന് അങ്ങനെ കാണാം – സുനില്‍ കുമാര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് വരട്ടെയെന്നും ഇരുപത്തിനാലാം തീയതിക്ക് മുന്‍പായി റിപ്പോര്‍ട്ട് നല്‍കും എന്ന നല്‍കിയ ഉറപ്പ് വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് നീണ്ടുപോയി എന്നുള്ളത് നേരത്തെ തന്നെ എല്ലാവരും പറഞ്ഞതാണെന്നും അതില്‍ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.