മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്എഫ് ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത് സതീശൻ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സതീശൻ ദുരുദ്ദേശത്തോടെയാണ് സ്ഥിതിഗതികൾ തെറ്റിദ്ധരിപ്പിക്കുന്നത്.
മാസപ്പടി കേസിൽ കോൺഗ്രസ് കാഴ്ച്ചക്കാർ ആണ്..തടസ്സ ഹർജികൾ ഉണ്ടായത് കൊണ്ടാണ് കാലതാമസം ഉണ്ടായത്.മാസപ്പടി കേസിൽ കൂടുതൽ പേരുകൾ പുറത്തുവരും. .എന്നാൽ ഒരിടത്തും ബിജെപി നേതാക്കളുടെ പേർ പുറത്ത് വരില്ല.കരിമണൽ കർത്തയുടെ കയ്യിൽ നിന്ന് പണം വാങ്ങാത്തത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു



