ദുരഭിമാനം കൊല കുറ്റകരമല്ലെന്ന വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. ദുരഭിമാന കൊല കുട്ടികളോട് മാതാപിതാക്കൾക്ക് ഉള്ള കരുതലാണെന്നും അതൊരു അക്രമമല്ലെന്നും രഞ്ജിത്ത് പറഞ്ഞു.നടന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടന്‍റെ വിവാദ പ്രസ്താവന.
‘കവുണ്ടംപാളയം’ എന്ന പുതിയ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ വിവാദ പരാമർശം. നടനെതിരെ വൻ വിമർശനമാണ് വിവദ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ‘മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതല്‍ മാത്രമാണ്’, രഞ്ജിത്ത് പറഞ്ഞു.



