ന്യൂഡൽഹി∙ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക് തയാറായി. 410 മീറ്റർ നീളമുള്ള ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്കാണ് ഇന്ത്യൻ റെയിൽവേയുടെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെ തയാറാക്കിയിരിക്കുന്നത്.തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് ഭാവി തലമുറയെ യാത്രാവിപ്ലവത്തിലേക്ക് നയിക്കുന്ന ഹൈപ്പർ ലൂപ്പ് പരീക്ഷണ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനവൈഷ്ണവ് എക്സിലൂടെ പുറത്തു വിട്ടു . ഐഐടി മദ്രാസിലെ ആവിഷ്കർ ഹൈപ്പർലൂപ്പ് ടീമിന്റെയും സ്ഥാപനത്തിലെ സ്റ്റാർട്ടപ്പായTuTr ന്റെയും സംയുക്ത സംരംഭമാണ് ഹൈപ്പർ ലൂപ്പ് ട്രാക്.2012ൽ ഇലോൺ മസ്കാണ് ഹൈപ്പർലൂപ്പ് ആശയം ജനകീയമാക്കിയത്. വൈകാതെ മസ്കിന്റെ ആശയം ലോകമാകെ ഏറ്റെടുക്കുകയായിഐഐടി മദ്രാസിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ 76 പേരാണ് ആവിഷ്കർ ഹൈപ്പർലൂപ്പ് ടീമിലുള്ളത്.രണ്ടു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. ഹൈപ്പർലൂപ്പിലൂടെ സഞ്ചരിക്കുന്ന പോഡുകളുടെ പരീക്ഷണ ഓട്ടമാണ് ഇതിൽ പ്രധാനം.



