മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മുൻ മന്ത്രി പി. രാജീവ് കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ വിമർശിച്ചിരുന്ന സതീശൻ ഇപ്പോൾ അതേ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ സാഹചര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇടതുമുന്നണിയുടെ നിലപാടെന്നും, മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുകയാണെന്നും രാജീവ് പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്നിരുന്ന വിമർശനങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉയരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



