KND-LOGO (1)

‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. സിദ്ദിഖ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മുൻ‌കൂർ ജാമ്യാപേക്ഷയിൽ ആണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ പ്രതിയാക്കിയത് എന്ന് സിദ്ദിഖ്.

ഓൺലൈൻ ആയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ടു വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കം ഉള്ള വാദങ്ങൾ ആണ് സിദ്ദിഖ് ഉയർത്തുന്നത്. സിദ്ധിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തിരുന്നു.സർക്കാരിനെ കേൾക്കാതെ സിദ്ധിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആണ് ആവശ്യം.മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങി.പരാതികരിയും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.

മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകും. മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.