KND-LOGO (1)

ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം; ‘ഭീകരാക്രമണ’ ശ്രമമെന്ന് യുഎഇ

ഫ്ലൈദുബായ് സഹപൈലറ്റ് കോടാലിയുമായി പൈലറ്റിനെ ആക്രമിച്ചു; ‘ഭീകരാക്രമണ’ ശ്രമമെന്ന് യുഎഇഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് കോക്പിറ്റിൽ വെച്ച് പൈലറ്റിനെ ‘ക്രാഷ് ആക്സ്’ ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി യുഎഇ പബ്ലിക് പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. സംഭവത്തെ ‘ഭീകരാക്രമണ’ ശ്രമം എന്നാണ് യുഎഇ അധികൃതർ വിശേഷിപ്പിച്ചത്.FZ1073 വിമാനത്തിൽ 170-ലധികം യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു. സെപ്റ്റംബർ 30ന് യുഎഇയിൽ നിന്ന് ഇസ്രായേലിലേക്ക് പോകുന്നതിനിടെ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമാമിയെയാണ് സഹപൈലറ്റായി തിരിച്ചറിഞ്ഞു.സൗദി അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിന്റെ പിന്നിലെ ഉദ്ദേശ്യം, സഹപൈലറ്റിന്റെ പശ്ചാത്തലം, മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ ആക്രമണം നടത്തിയതെന്നത് എന്നിവ ഉൾപ്പെടെ യുഎഇ അന്വേഷണം തുടരുകയാണ്. ഭൗതികവും ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നുണ്ട്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സഹപൈലറ്റിന് തീവ്ര ഇസ്‌ലാമിക ആശയങ്ങളോടുള്ള ബന്ധവും ആത്മഹത്യാപരമായ പ്രവണതകളും ഉണ്ടായിരുന്നുവെന്ന് ആരോപിച്ചെങ്കിലും ആക്രമണത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.ഫ്ലൈറ്റ് റഡാർ 24 വിവരങ്ങൾ പ്രകാരം സൗദി അറേബ്യക്ക് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ഏകദേശം 30 സെക്കൻഡിനുള്ളിൽ 16,625 അടി താഴേക്ക് പതിച്ചിരുന്നു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് വിമാനം സുരക്ഷിതമായി തബൂക്കിൽ ഇറക്കുകയായിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.