KND-LOGO (1)

കോട്ടയം നഗരസഭയിലെ സാമ്പത്തിക തിരിമറി; അന്വേഷണം വിജിലൻസിന്, നടപടി തുടങ്ങി

നഗരസഭയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച അന്വേഷണം വിജിലൻസിന് കൈമാറാനുള്ള നടപടി തുടങ്ങി. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടിയെടുക്കും. ഒരുലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് കേസ് പോലീസിന് കൈമാറിയത്. രണ്ട് ദിവസത്തിനകം കേസ് മാറ്റുകയാണ് ലക്ഷ്യം. പ്രാഥമിക അന്വേഷണത്തിൽ അഖിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

മറ്റ് മേഖലകളിൽ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണം ഏറ്റെടുത്ത് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒളിവിലുള്ള അഖിലിനെ കുറിച്ച് വിവരം കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നും ആരോപണമുണ്ട്. നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടന്നു.അട്ടിമറി വിവരം യുഡിഎഫ്-എൽഡിഎഫ് അറിഞ്ഞിരുന്നുവെന്നാണ് ബിജെപിയുടെ വാദം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.