സിപിഐഎമ്മുമായി ഇപി ജയരാജൻ്റെ നിസ്സഹകരണം തുടരുന്നു. കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിയിലും ഇപി ജയരാജൻ പങ്കെടുത്തില്ല. ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ ഇപി ജയരാജൻ പങ്കെടുത്തില്ല. ഇ.പി പങ്കെടുക്കുമെന്ന് മേഖലാ നേതൃത്വം അറിയിച്ചിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതു മുതൽ ഇപി സഹകരിച്ചിട്ടില്ല.
എൽഡിഎഫ് സമ്മേളന സ്ഥാനത്തുനിന്നും നീക്കിയതിൽ കടുത്ത അതൃപ്തിയിലാണ് ഇപി ജയരാജൻ കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് ഇ പി അറിയിച്ചത്.



