ഇത്രയും കാലം ചെളിയിലാണ് കച്ചവടം ചെയ്തത്, പുതിയ മാര്‍ക്കറ്റ് കെട്ടിടം വന്നതോടെ അതൊക്കെ മാറി. ഇപ്പോള്‍ അടിപൊളിയായി കച്ചവടം ചെയ്യാന്‍ കഴിയും. ഇവിടേക്ക് വരുന്ന ആളുകളും ഹാപ്പിയാണ് – രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത എറണാകുളം മാര്‍ക്കറ്റിലെ പുതിയ കെട്ടിടത്തിലേക്ക് മാറിയ വ്യാപാരികളില്‍ ഒരാളായ തജിക്കാണ് ഇങ്ങനെ പറയുന്നത്. ചെറുപ്പക്കാരനായ ഇദ്ദേഹം എറണാകുളം മാര്‍ക്കറ്റിലെ മൂന്നാം തലമുറ വ്യാപാരികളില്‍ പെട്ടവരാണ്. അപ്പൂപ്പനും അച്ഛനും ഇവിടുത്തെ വ്യാപാരികളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുതിയ മാർക്കറ്റിലെ വ്യാപാരികളെല്ലാം ആവേശത്തിലാണ്.



