തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഇന്ന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്
ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61960 രൂപ.



