ജമ്മു കശ്മീർ പത്ത് വർഷത്തിന് ശേഷം വീണ്ടും പോളിങ്ങ് ബൂത്തിലേയ്ക്ക്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18, രണ്ടാംഘട്ടം സെപ്റ്റംബർ 25, മൂന്നാംഘട്ടം ഒക്ടോബർ 1 എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ നടക്കുക. ജമ്മുവിൽ ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം- ഒക്ടോബർ 1നും നടക്കും. ഒക്ടടോബർ ഒന്നിനാണ് ഹരിയാനയിലെ വോട്ടെടുപ്പ് നടക്കുക.
രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യത്തില്‍ ബിജെപിക്കും എല്‍ഡിഎഫിനും അടക്കം കൂടുതല്‍ സമയം ലഭിക്കും.കേരളത്തിലെ ഉപ-തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല. കേരളത്തിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. വയനാട്, പാലക്കാട്, ചേലക്കര ഉടനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.



