ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത്. അതിനിടെ, ഗംഗാവലി നദിയിൽ നടത്തിയ തിരച്ചിലിൽ ട്രക്കിൻ്റെ ലോഹഭാഗങ്ങൾ വീണ്ടും കണ്ടെത്തി. ഇന്ന് നാവികസേന നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹക്കഷ്ണങ്ങൾ കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ലോഹഭാഗങ്ങളും കണ്ടെത്തി. അർജുൻ്റെ ട്രക്കിൽ നിന്ന് മരത്തടികൾ കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തി. ഇന്ന് കണ്ടെത്തിയ ലോഹ ഭാഗം അർജുൻ ഓടിച്ച ലോറിയുടേത് അല്ലെന്നും ടാങ്കറിന്‍റേത് ആകാനാണ് സാധ്യതയെന്നും ലോറിയുടെ ആര്‍സി ഉടമ മുബീൻ പറഞ്ഞു.



